
ഖത്തറില്‍ കനത്ത മഴ, പലയിടങ്ങളിലും മഴ തുടരുന്നു, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: വേനല്‍ ചൂടില്‍ ഉരുകിയൊലിക്കുന്ന ഖത്തറിലെ മണ്ണിനും മനസ്സിനും കുളിരായി കനത്ത മഴ. ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ഇന്നുരാവിലെ ശക്തമായ മഴയാണ് ലഭിച്ചത്. ഇടിയും മിന്നലും മഴയും ചേര്‍ന്നപ്പോള്‍ പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിച്ചു. പല സ്ഥലങ്ങളിലും ഇപ്പോഴും മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.
ഇന്നലെ മുതല്‍ തന്നെ പലയിടങ്ങളിലും നേരിയ മഴ ലഭിക്കുകയും അന്തരീക്ഷം ഭാഗികമായയി മേഘാമൃതമാവുകയും ചെയ്തിരുന്നു.
ഈ കാലാവസ്ഥയില്‍ ഇത്ര ശക്തമായ മഴ വര്‍ഷങ്ങള്‍ങ്ങളുടെ ഇടവേളക്ക് ശേഷമാണ് ലഭിക്കുന്നത്.