Archived Articles
പ്രഥമ ജാവലിന്‍ ഡേ സെലിബ്രേഷന്‍ മത്സരം ഇന്ന് 4 മണിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ജാവലിന്‍ ഡേ സെലിബ്രേഷന്‍ മത്സരം ഇന്ന് വൈകുന്നേരം 4 മണിക്ക് അല്‍വുകൈറിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.
18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും 18 വയസ്സിന് മുകളിലുള്ള സ്ത്രീ പുരുഷന്മാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുക.
വിജയികള്‍ക്കുള്ള സമ്മാനം ആഗസ്ത് 7 ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ എം.കാഞ്ചാനി ഹാളില്‍ നടക്കും.
ടോകിയോ ഒളിംമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടിയ ചരിത്രമുഹൂര്‍ത്തം അനനുസ്മരിക്കുന്നതിനായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആഗസ്ത് 7 പ്രഥമ നാഷണല്‍ ജാവലിന്‍ ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമാണിത്.