
ദോഹ മെട്രോ റെഡ് ലൈനിന് പകരം നാളെ ബസ് സര്‍വീസ്
അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാവശ്യമായ മെയിന്റനന്‍സ് ജോലികളുള്ളതിനാല്‍ നാളെ ദോഹാ മെട്രോ റെഡ് ലൈനിന് പകരം ബസ് സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
അല്‍ വകറക്കും ലുസൈല്‍ ക്യൂ.എന്‍.ബിക്കുമിടയില്‍ ഓരോ 5 മിനിറ്റിലും ബസ്സുകള്‍ സര്‍വീസ് നടത്തും. അതുപോലെ തന്നെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും റാസ് അബൂ അബൂദിനുമിടയില്‍ ഓരോ 15 മിനിറ്റിലും സര്‍വീസുണ്ടാകും.
ബസ്സ് കതാറ, അബൂ ഫണ്ടാസ് മെട്രോ സ്‌റ്റേഷനുകളിലേക്ക് സര്‍വീസ് നടത്തില്ല.
മെട്രോ ലിങ്ക് ,മെട്രോ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
നാളെ ലുസൈല്‍ ട്രാമും പ്രവര്‍ത്തിക്കില്ല. ഉപയോക്താക്കള്‍ മെട്രോ ലിങ്ക്, മെട്രോ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം