Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പന ആഗസ്റ്റ് 18 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന 80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും ചാമ്പ്യന്മാര്‍ സെപ്തംബര്‍ 9 വെള്ളിയാഴ്ച ഏറ്റുമുട്ടുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പന ആഗസ്റ്റ് 18 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റുകള്‍ ഫിഫ ടിക്കറ്റിംഗ് വെബ്സൈറ്റില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ലഭ്യമാകും.

കാറ്റഗറി 4: 40 റിയാല്‍ , കാറ്റഗറി 3: 80 റിയാല്‍ , കാറ്റഗറി 2: 150 റിയാല്‍, കാറ്റഗറി 1: 200 റിയാല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും.

ടിക്കറ്റുകള്‍ വാങ്ങിയ ശേഷം, ആരാധകര്‍ക്ക് നിയുക്ത ഹയ്യ വെബ്സൈറ്റ് വഴി അവരുടെ ടിക്കറ്റ് നമ്പര്‍ നല്‍കി ഡിജിറ്റല്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാം. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഓരോ ടിക്കറ്റ് ഉടമയും അവരുടെ ഹയ്യ കാര്‍ഡ് കാണിക്കേണ്ടിവരും.
ടിക്കറ്റുകളെക്കുറിച്ചും ഹയ്യ കാര്‍ഡ് പ്രോസസ്സിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്ന് സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button