
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചല്‍ വയലാ സ്വദേശി സുരേഷ് ബാബു ഗോപാല കൃഷ്ണ പിള്ള ( 52 വയസ്സ്്) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സിന്ധുവാണ് ഭാര്യ. ഐശ്വര്യ, അക്ഷയ എന്നിവര്‍ മക്കളാണ് .
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കമെന്ന് കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വകുപ്പ് അറിയിച്ചു.