ഖത്തറില്‍ കൊടും വേനല്‍ അവസാനിക്കുന്നു, ഇന്നലെ സുഹൈല്‍ നക്ഷത്രം ‘അല്‍-താര്ഫ്’ കണ്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. സീസണിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട അവസാന വേനല്‍ നക്ഷത്രങ്ങളിലൊന്നായ സുഹൈലിന്റെ നക്ഷത്രം ‘അല്‍-താര്ഫ്’ ബുധനാഴ്ച പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടത് ഖത്തറില്‍ കൊടും വേനല്‍ അവസാനിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
‘അല്‍ ടാര്ഫ്’ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യന്‍ മണ്‍സൂണ്‍-ഡിപ്രഷന്‍സ് പിന്‍വാങ്ങുന്നു, തുടര്‍ന്ന് തണുത്ത കാലാവസ്ഥ കൊണ്ടുവരുന്ന കാറ്റിന്റെ വരവായിരിക്കും.
ഗള്‍ഫില്‍ ‘സുഹൈല്‍’ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് വേനല്‍ക്കാലം അവസാനിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു, അതോടെ മൊത്തത്തില്‍ താപനില ക്രമേണ കുറയുകയും മഴയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അല്‍-തര്‍ഫ,’അല്‍-ജബ്ഹ’,അല്‍-സീബ്ര’അല്‍-സര്‍ഫ എന്നിങ്ങനെ സുഹൈല്‍’ നക്ഷത്രത്തിന് നാല് ഘട്ടങ്ങളുണ്ട്, ‘. ‘അല്‍-തര്‍ഫ’ യുടെ ആദ്യ ഘട്ടത്തില്‍ കാലാവസ്ഥ ചൂടും ഈര്‍പ്പവുമാണ്, എന്നാല്‍ ‘അല്‍-സര്‍ഫ’ ഉയരുന്നതോടെ ചൂടും ഈര്‍പ്പവും ക്രമേണ കുറയാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് ഒരു ട്വീറ്റില്‍ പറഞ്ഞു.