Breaking News

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ വര്‍ദ്ധന, സെപ്തംബര്‍ 5 – 11 ആഴ്ചയിലെ പ്രതിദിന ശരാശരി 660 ആയി, രാജ്യത്ത് നിലവില്‍ 5047 കോവിഡ് രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ദ്ധന , സെപ്തംബര്‍ 5- 11 ആഴ്ചയിലെ പ്രതിദിന ശരാശരി 660 ആയി. ഇതില്‍ 610 കമ്മ്യൂണിറ്റി കേസുകളും 50 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ് . മുന്‍ ആഴ്ചയില്‍ സമൂഹത്തിലെ പ്രതിദിന ശരാശരി 533 കമ്മ്യൂണിറ്റി കേസുകളും 46 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം
പ്രതിദിന ശരാശരി 579 ആയിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 4544 ആയിരുന്നത് ഈ ആഴ്ചയില്‍ 5047 ആയി ഉയര്‍ന്നിട്ടുണ്ട്.


പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച വര്‍ദ്ധനവാണ് കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞ ശേഷമുള്ള രണ്ടാമത് പ്രതിവാര റിപ്പോര്‍ട്ടാണിത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 682 ആയി

Related Articles

Back to top button
error: Content is protected !!