Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ദുഷ്ടശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: കെഎംസിസി പുളിക്കല്‍ പഞ്ചായത്ത് കൗണ്‍സില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ആധുനികവത്ക്കരണത്തിന്റ പേരില്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അധാര്‍മ്മികതയിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെഎംസിസി പുളിക്കല്‍ പഞ്ചായത്ത് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പ്രതിലോമ ചിന്തകള്‍ വെച്ചു പുലര്‍ത്തി വഴികേടിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരുടെ കരം പിടിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയില്ലെങ്കില്‍ സര്‍വ നാശത്തിന് കാരണമാവുമെന്നും കൗണ്‍സില്‍ ഉണര്‍ത്തി.

കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങാശ്ശേരി, ട്രഷറര്‍ അലി മൊറയൂര്‍, സംസ്ഥാന സെക്രട്ടറി കോയ കോടങ്ങാട്, ജില്ലാ, മണ്ഡലം ഭാരവാഹികളായ റഫീഖ് കൊട്ടപ്പുറം, ജലീല്‍ പള്ളിക്കല്‍, ഷമീര്‍ മണ്ണറോട്ട്, യാക്കൂബ് ചീക്കോട്, മുജീബ് പൊന്നാടന്‍, ഫസല്‍ ചെറുവായൂര്‍ എന്നിവര്‍ സംസാരിച്ചു.

2022-25 വര്‍ഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളായി കെ.കെ സാദിഖ് (പ്രസിഡന്റ), അഹമ്മദ് റഫീഖ്, ഷംസീര്‍ എ.കെ, മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ശരീഫ് (വൈസ് പ്രസിഡന്റുമാര്‍), പി.ടി ഫിറോസ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അലി ഷാ, മുഹമ്മദ് വഹാബ് വലിയപറമ്പ്, അഫ്‌സല്‍ കാട്ടാളി, ബഷീം കാട്ടില്‍തൊടി (സെക്രട്ടറിമാര്‍), ഖമറുദ്ദീന്‍ പി.എ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Back to top button