Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫുട്‌ബോള്‍ ആവേശത്തിന് തിരികൊളുത്തി ബെല്‍ജിയം ഖത്തര്‍ ഫാന്‍സ് മീറ്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ രണ്ട് മാസത്തില്‍ താഴെ മാത്രം ശേഷിക്കെ കോര്‍ണിഷിലെ ഫിഫ കൗണ്ട് ഡൗണ്‍ ക്‌ളോക്ക് പരിസരത്ത് നടന്ന ബെല്‍ജിയം ഖത്തര്‍ ഫാന്‍സ് മീറ്റ് ഫുട്‌ബോള്‍ ആവേശത്തിന് തിരികൊളുത്തി. ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കിന് സമീപം ഒത്തുചേര്‍ന്ന ആരാധക കൂട്ടം കോര്‍ണഷിലേ സന്ദര്‍ശകരിലേക്കും കാല്‍ പന്തു കളിയുടെ ആവേശം കൈമാറി. ഫിഫ ലോകകപ്പ് 2022 ഫാന്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഡെലിവെറി ആന്‍ഡ് ലെഗസി തിരഞ്ഞെടുത്ത ഫാന്‍ ലീഡര്‍ ഇര്‍ഫാന്‍ പകരയുടെ നേതൃത്വത്തിലായിരുന്നു സംഘം ഒത്ത് ചേര്‍ന്നത്.

ഖത്തറിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ആരാധകര്‍ കോര്‍ണിഷിലെ സന്ദര്‍ശകര്‍ക്കായി വ്യത്യസ്തങ്ങളായ ഫാന്‍ ഇവന്റുകള്‍ സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങള്‍ ഒന്നിച്ച് നടത്തിയ സൗഹൃദ ബോട്ട് യാത്ര ഫാന്‍സ് മീറ്റിന് പുത്തന്‍ അനുഭവം പകര്‍ന്നു. ഡിസംബര്‍ 18ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഈഡന്‍ ഹസാര്‍ഡിന്റെ നേതൃത്വത്തില്‍ ലോകക്കപ്പ് കളിക്കാനെത്തുന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ തലമുറ തന്നെ കിരീടം നേടുമെന്ന് ബെൽജിയം ഫാൻസ്‌ ഖത്തർ കോർഡിനേറ്റർ ഫഹദ് എ.ടി പ്രതീക്ഷ പ്രകടപ്പിച്ചു. ആരാധകരായ ഷാഫി, ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നും പുതുമയാര്‍ന്ന പരിപാടികളുമായി ലോകകപ്പിന്റെ നാള്‍ വഴികളില്‍ ബെല്‍ജിയം ഫാന്‍സ് ഖത്തര്‍ സജീവമായിരിക്കുമെന്ന് സംഘം അറിയിച്ചു.

Related Articles

Back to top button