മിനിറ്റില്‍ 80 പേര്‍ക്ക് സേവനം ചെയ്യാന്‍ സജ്ജമായി ഡിഇസിസിയിലെ ഹയ്യ കാര്‍ഡ് സേവന കേന്ദ്രം
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ (ഡിഇസിസി) ഹയ്യ കാര്‍ഡ് സര്‍വീസ് സെന്റര്‍ 80 കൗണ്ടറുകളിലൂടെ മിനിറ്റില്‍ 80 പേര്‍ക്ക് സേവനം നല്‍കുന്നുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി)യിലെ ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു.
എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ടൂര്‍ണമെന്റിലെ മത്സര ദിവസങ്ങളില്‍ പൊതുഗതാഗതത്തിന് സൗജന്യ പ്രവേശനത്തിനും ഹയ കാര്‍ഡ് നിര്‍ബന്ധമാണെ കാര്യം അല്‍ കുവാരു ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര ആരാധകര്‍ക്ക്, കാര്‍ഡ് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായി വര്‍ത്തിക്കും.
വെസ്റ്റ് ബേ മേഖലയിലെ ദോഹ എക്സിബിഷന്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ ഹാള്‍ എന്നിവയിലൂടെ എല്ലാവര്‍ക്കും സേവനം നല്‍കാന്‍ ഇതുവരെ തുറന്ന കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്നും അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു. ഹയ്യാകാര്‍ഡ് പ്രിന്റ് നിര്‍ബന്ധിതമല്ലെന്നും ഡിജിറ്റല്‍ കാര്‍ഡ് മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി