Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍സ്പിറേഷന്‍ -2022′ ഇന്‍കാസ് എറണാകുളം വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് ‘ഇന്‍സ്പിറേഷന്‍-2022’ സംഘടിപ്പിച്ചു.

തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
മുഖ്യതിഥിയായിരുന്ന ദോഹ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിബു അബ്ദുള്‍ റഷീദ് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
എ.പി. മണികണ്ഠന്‍, കെ.വി. ബോബന്‍, സി. താജുദ്ദീന്‍, സി.എ ഷാനവാസ് ബാവ, ബഷീര്‍ തുവാരിക്കല്‍, ഡേവിസ് ഇടശ്ശേരി, മഞ്ജുഷ ശ്രീജിത്ത്, ഷിജു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ഷെമീര്‍ പുന്നൂരാന്‍ സ്വാഗതവും ദിജേഷ് പി.ആര്‍ നന്ദിയും പറഞ്ഞു.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി തങ്ങളുടെ അംഗങ്ങളുടെ കുട്ടികളില്‍ 10, +2 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

Related Articles

Back to top button