Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

124 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ അവയവ ദാന കേന്ദ്രവും ( ഹിബ ), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും 124 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. കതാര ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങ്, ഖത്തറിന്റെ അവയവ ട്രാന്‍സ്പ്ലാന്റ്, അവയവ സംഭാവന പ്രോഗ്രാമുകള്‍ക്കുള്ള ഏറ്റവും വിജയകരമായ വര്‍ഷത്തിന്റെ ആഘോഷവും കൂടിയായി.

71 ജീവിച്ചിരിക്കുന്ന വൃക്ക ദാതാക്കള്‍, എട്ട് ജീവിച്ചിരിക്കുന്ന കരള്‍ ദാതാക്കള്‍, 10 സ്റ്റെം സെല്‍ ദാതാക്കള്‍, മരിച്ച 35 ദാതാക്കളുടെ കുടുംബങ്ങള്‍ എന്നിവരെയാണ് ആദരിച്ചത്.

ഖത്തര്‍ അവയവ ദാന കേന്ദ്രത്തിന്റെ ( ഹിബ ) പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. അവയവദാനം ഏറ്റവും മഹത്തായ സേവനമാണെന്നും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയെന്നത് ഏറ്റവും വലിയ പുണ്യമാണെന്നും ചടങ്ങ് അടിവരയിട്ടു.

Related Articles

Back to top button