Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ നാളെ ഖത്തര്‍ അമീര്‍ സംസാരിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റഷ്യയിലെ തുറമുഖ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന 24ാമത് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ നാളെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സംസാരിക്കും
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, മറ്റു രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്ന ഫോറത്തിന്റെ പ്രധാന സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമീര്‍ സംസാരിക്കുക. വിവിധ മേഖലകളില്‍, വിശിഷ്യ സമ്പദ്വ്യവസ്ഥയിലും നിക്ഷേപ മേഖലകളിലും ഖത്തറും റഷ്യയും തമ്മിലുള്ള പങ്കാളിത്തം, പോസ്റ്റ്-പാന്‍ഡെമിക് സമ്പദ്വ്യവസ്ഥയിലെ അന്താരാഷ്ട്ര സഹകരണവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ അമീര്‍ സംസാരിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

ഫോറത്തിന്റെ ചര്‍ച്ചാ സെഷനില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് എന്നിവരോടൊപ്പം പങ്കെടുക്കും.

2021 ജൂണ്‍ 2 മുതല്‍ 5 വരെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ, സാമ്പത്തിക ഉദ്യോഗസ്ഥര്‍, കമ്പനികളുടെ തലവന്മാരും മുതലായവരാണ് പങ്കെടുക്കുന്നത്.

Related Articles

Back to top button