ലോകകപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയ ജന പ്രതിനിധികള്‍ക്കും മുസ്ലിം ലീഗ് നേതാക്കള്‍ക്കും സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ :ലോകകപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയ ജന പ്രതിനിധികള്‍ക്കും മുസ്ലിം ലീഗ് നേതാക്കള്‍ക്കും കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കെഎംസിസി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.
ലോകം ഉറ്റുനോക്കുന്ന ഫുട്ബോള്‍ മാമാങ്കം മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച ഖത്തര്‍ ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും വിസ്മയകരമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഫിഫ വേള്‍ഡ് കപ്പിന്റെ സംഘടനത്തിലും വളണ്ടിയര്‍ സേവനത്തിലും മലയാളി സമൂഹത്തിന് ലഭിച്ച അവസരങ്ങള്‍ ഏറെ അഭിമാനകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.രമ്യ ഹരിദാസ് എംപി , അഡ്വ. എന്‍ ഷംസുദ്ധീന്‍ എം എല്‍ എ , നജീബ് കാന്തപുരം എം എല്‍ എ, അബ്ദുറഹിമാന്‍ രണ്ടത്താണി , അഡ്വ. നാലകത്ത് സൂപ്പി , പാറക്കല്‍ അബ്ദുല്ല, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, മുഹമ്മദ് കോയ തിരുനാവായ, നസീം പുളിക്കല്‍ , ഖാലിദ് മാസ്റ്റര്‍ വണ്ടൂര്‍ , ഹനീഫ പെരിഞ്ചീരി , സത്താര്‍ താമരത്ത് , പിവി ഷഫീഖ് കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം തലവന്‍ സക്കീര്‍ ഹുസൈന്‍, കുഞ്ഞാന്‍ താഴേക്കോട്, മുജീബ് നിലമ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
സലിം നാലകത്ത്, അലി മൊറയൂര്‍, സംസ്ഥാന ഭാരവാഹികളായ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി, ജില്ലാ ഭാരവാഹികളായ മെഹബൂബ് നാലകത്ത്, ഇസ്മായില്‍ ഹുദവി , ജബ്ബാര്‍ പാലക്കല്‍ , ശരീഫ് വളാഞ്ചേരി , മുഹമ്മദ് ലയിസ് ഏറനാട്, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍ മാനു തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ കൈമാറി.