Breaking News
ഖത്തര്‍ ലോകകപ്പ് ആര്‍ക്ക്, പ്രവചന മല്‍സരങ്ങള്‍ പൊടിപൊടിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ ഖത്തര്‍ ലോകകപ്പ് ആര്‍ക്ക് എന്നത് സംബന്ധിച്ച പ്രവചന മല്‍സരങ്ങള്‍ പൊടിപൊടിക്കുന്നു . ഖത്തറില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സംഘനകളും മാധ്യമ സ്ഥാപനങ്ങളും കൂട്ടായ്മകളുമാണ് പ്രഡിക്ട് ആന്റ് വിന്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും ഫുട്‌ബോള്‍ ആരവങ്ങളും കാമ്പയിനുകളും സജീവമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വാശിയേറിയ പ്രവചന മല്‍സരങ്ങളാണ് നടക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ സംഭവിച്ചതുപോലെ ഖത്തര്‍ ലോകകപ്പ് പ്രവചനാതീതമാകുമെന്നും അട്ടിമറികള്‍ സംഭവിച്ചേക്കാമെന്നും വിലയിരുത്തുന്നവരുമുണ്ട്.