Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം വേള്‍ഡ് റിക്കോര്‍ഡ്‌സ് 2023 ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. ഇന്ത്യയിലെ പ്രമുഖ വേള്‍ഡ് റിക്കോര്‍ഡ് ഓര്‍ഗനൈസേഷനായ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ വേള്‍ഡ് റിക്കോര്‍ഡ്‌സ് 2023 ദോഹയില്‍ പ്രകാശനം ചെയ്തു. മെഡ് ടെക് കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞിയാണ് പ്രകാശനം നിര്‍വഹിച്ചത്. യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡ് ജേതാക്കളായ ഡോ.എം.പി .ഷാഫി ഹാജി, ഡോ.ഷീല ഫിലിപ്പോസ്, ജെബി കെ ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ഖത്തറിലെ എഞ്ചിനിയേര്‍സ് ഫോറം പ്രസിഡണ്ട് മിബു ജോസ്, ആന്‍ി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

യു.ആര്‍.എഫ് ഓവര്‍സീസ് കോര്‍ഡിനേറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു

Related Articles

Back to top button