
Archived Articles
അബ്ദുല്ല പൊയിലിനെ യുഎംഎഐ ഖത്തര്‍ അനുമോദിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ ദിന പരേഡ്, ഫിഫ ലോകകപ്പ് വിക്ടറി മാര്‍ചില്‍ സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയും ,ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫെസ്റ്റിവല്‍ സോണ്‍ പ്രോഗ്രാമിലെ വിവിധ ദിവസങ്ങളില്‍ അവതാരകനായി വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുകയും ചെയ്ത യുഎംഎഐ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡര്‍ അബ്ദുല്ല പൊയിലിനെ യുഎംഎഐ ഖത്തര്‍ മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു
യുഎംഎഐ കളരി ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്മായില്‍ ടി ഒ, എക്സിക്യൂട്ടീവ് അംഗങ്ങള്‍ , മറ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുഎംഎഐ ടെക്നിക്കല്‍ ഡയറക്ടര്‍ നൗഷാദ് മണ്ണോളി മെമന്റോ സമ്മാനിച്ചു.