Breaking NewsUncategorized
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന ചടങ്ങ് തത്സമയ സംപ്രേക്ഷണം ഇന്ന് രാവിലെ 8 മണിക്ക് ഐസിസി അശോക ഹാളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന ചടങ്ങ് തത്സമയ സംപ്രേക്ഷണം ഇന്ന് രാവിലെ 8 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പങ്കെടുക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓര്‍മിപ്പിച്ചു.
ഖത്തറില്‍ നിന്നും 280 ല്‍ അധികം പേരാണ് ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്.