മങ്കട വൈറ്റ് മാര്‍ട്ടിന്റെ ഒന്നാം വാര്‍ഷികം അവിസ്മരണീയമായി
ദോഹ. മങ്കട വൈറ്റ് മാര്‍ട്ടിന്റെ ഒന്നാം വാര്‍ഷികം പരിപാടികളുടെ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആരോഗ്യകരമായ പാചകത്തിന്റെ പുതിയ രീതികള്‍ പരിചയപ്പെടുത്തി പ്രശസ്ത മൈക്രോവേവ് ഡെമോണ്‍സ്‌ട്രേറ്റര്‍ ബാബു മാത്യുവിന്റെ കുക്കറി ക്ളാസ്സായിരുന്നു ആഘോഷത്തിന്റെ മുഖ്യ ഇനം. ഒട്ടും എണ്ണ ഉപയോഗിക്കാതെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ വിവിധ തരം ഭക്ഷണങ്ങള്‍ മൈക്രോവേവ് ഓവണ്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് അദ്ദേഹം പരിചയപ്പെടുത്തി. ഇത് കുടുംബങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഏറെ പുതുമ നിറഞ്ഞതായി. ജീവിത ശൈലികള്‍ പരിഷ്‌കരിച്ചും ഭക്ഷണ സംസ്‌കാരം മാറ്റിയും കൂടുതല്‍ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടുപലകയായ ഈ ക്ലാസ് ആഘോഷത്തെ വ്യതിരിക്കമാക്കി
വൈറ്റ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബൈ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ്ങ് ഡയറക്ടര്‍ ഹമീദ് കൂട്ടപ്പുലാന്‍ മുഖ്യഥിതിയെ പൊന്നാടയിട്ട് സ്വീകരിച്ചു. മങ്കട വൈറ്റ് മാര്‍ട്ട് മാനേജിങ് ഡയരക്ടര്‍ ജൗഹറലി തങ്കയത്തില്‍ അധ്യക്ഷത വഹിച്ചു. വൈറ്റ്മാര്‍ട്ട് ഏരിയ മാനേജര്‍ യൂസുഫ്, ഡയരക്ടര്‍ അബ്ദുല്‍ മജീദ്. പി. ടി, എച്.ആര്‍. മാനേജര്‍ സമീഹ, ദേശചരിത്രകാരന്‍ കുറ്റിക്കാട്ടില്‍ അബ്ദു റഹ്‌മാന്‍, ദുബായ് ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍മാരായ റഷീദ് മാസ്റ്റര്‍, ഇബ്രാഹീം അമ്പലക്കുത്ത്, പ്രദേശത്തെ ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മങ്കട പരിസരത്തെ ധാരാളം കുടുംബങ്ങള്‍ കുക്കറി ക്ലാസ് കാണാനും ആഘോഷ പരിപാടിക്കുമെത്തിയിരുന്നു.
വൈറ്റ് മാര്‍ട്ട് അക്കൌണ്ട്‌സ് ഇന്‍ ചാര്‍ജ്മാരായ ശ്യാം നാഥ്, മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു