Archived Articles

ഈ സീസണില്‍ 58 ക്രൂയിസുകള്‍ ദോഹ തുറമുഖത്തെത്തും

അമാനുല്ല വടക്കാങ്ങര

ദോഹ: ഫ്രഞ്ച് കപ്പല്‍ ലെ ബൊഗെയ്ന്‍വില്ലെ ഇന്നലെ ദോഹ തുറമുഖത്ത് എത്തിയതോടെ രാജ്യത്ത് 2022- 2023 ക്രൂയിസ് സീസണ്‍ ആരംഭിച്ചു. 2023 ഏപ്രില്‍ വരെ തുടരുന്ന സീസണില്‍ മൊത്തം 58 ക്രൂയിസുകള്‍ ദോഹ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Le Bougainville, MSC World Europa, Artania, Costa Toscana, AIDACosma, Emerald Azzura, Mein Schiff 6, Ocean Odyssey എന്നിവയാണ് ഈ സീസണില്‍ ഖത്തറിലെത്തുന്ന ക്രൂയിസ് കപ്പലുകളില്‍ ചിലത്.

ഒരു ട്വീറ്റില്‍, ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുന്ന ക്രൂയിസുകളുടെ പേരുകളും എത്തിച്ചേരുന്ന തീയതികളും ലിസ്റ്റ് ചെയ്തുകൊണ്ട്, മവാനി ഖത്തര്‍ ട്വീറ്റ് ചെയ്തു. ‘പുതിയ 2022-23 ക്രൂയിസ് സീസണില്‍ മൊത്തം 58 ക്രൂയിസുകള്‍ ദോഹ തുറമുഖത്തെത്തും. 2023 ഏപ്രില്‍ വരെ തുടരുന്ന സീസണില്‍ ആറ് ക്രൂയിസ് ലൈനറുകള്‍ ഖത്തറിലേക്ക് അവരുടെ പ്രഥമ യാത്ര നടത്തുമെന്നും ഇത് കൂട്ടിച്ചേര്‍ത്തു.

ക്രൂയിസ് കപ്പലുകളുടെ പ്രധാന കേന്ദ്രമായി വന്‍ പരിവര്‍ത്തനത്തിന് വിധേയമായ, പുനര്‍വികസിപ്പിച്ച ദോഹ തുറമുഖം ക്രൂയിസ് ടൂറിസം രംഗത്ത് വമ്പിച്ച പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്

Related Articles

Back to top button
error: Content is protected !!