Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഖത്തര്‍ ആന്‍ഡ് സ്പോര്‍ട്ട് ഓഫ് ദ കിംഗ് പ്രദര്‍ശനവുമായി 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആന്‍ഡ് സ്പോര്‍ട്ട് ഓഫ്’ ദ    കിംഗ് എന്ന പ്രദര്‍ശനവുമായി ഖത്തര്‍ മ്യൂസിയത്തിന്റെ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം. അമീര്‍ സ്വാര്‍ഡ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പ്രദര്‍ശനമൊരുക്കിയത്.

കായിക ശക്തിയും ഒളിമ്പിക് സ്പിരിറ്റും ആഘോഷിക്കുന്ന മേഖലയിലെ ഏറ്റവും നൂതനവും സാങ്കേതികമായി പുരോഗമിച്ചതുമായ മ്യൂസിയങ്ങളിലൊന്നാണ് 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം.

ആഗോള തലത്തില്‍ ഖത്തറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഖത്തറിന്റെ കുതിരസവാരി ചരിത്രവും വളര്‍ച്ചയും പ്രദര്‍ശനം ആഘോഷിച്ചു. പ്രിക്‌സ് ഡി എല്‍ ആര്‍ക്ക് ഡി ട്രയോംഫ് ട്രോഫി 2013, പ്യുവര്‍ അറേബ്യന്‍ സ്റ്റഡ് ബുക്ക്, വാല്യം 1, ഖത്തറിന്റെ സമ്പന്നമായ കുതിരസവാരി ചരിത്രത്തിന്റെ പ്രാധാന്യം അടിവരയിടുന്ന ഐതിഹാസിക പ്യുവര്‍ ബ്രെഡ് അറേബ്യന്‍ സ്റ്റാലിയന്റെ പാസ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷമായവ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

Related Articles

Back to top button