സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബ ഐക്യം പ്രധാനം: സാമൂഹ്യ വികസന കുടുംബ മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബ ഐക്യം പ്രധാനമാണെന്ന് ഖത്തര്‍ സാമൂഹ്യ വികസന കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് അഭിപ്രായപ്പെട്ടു. ഖത്തറിലെ കുടുംബത്തിന്റെ ശക്തിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന മന്ത്രാലയത്തിന്റെ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്ന സമഗ്രമായ സാമൂഹിക പ്രസ്ഥാനമാണ് വിവാഹ പരിപാടിയുടെ ആദ്യ വര്‍ഷമെന്ന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
ഖത്തറി കുടുംബത്തിന്റെ കരുത്തും ദൃഢതയും ശക്തിപ്പെടുത്തലും വിവാഹ സ്ഥാപനത്തിന്റെ വിജയവും ലക്ഷ്യമിട്ട് പരിശീലനത്തിനും പ്രായോഗിക പാക്കേജുകള്‍ക്കും പുറമെ, വിവാഹത്തിന്റെ ആദ്യ വര്‍ഷത്തേക്കുള്ള പരിപാടിയില്‍ സമൂഹത്തിനുള്ളില്‍ സൈദ്ധാന്തികവും വിദ്യാഭ്യാസപരവും ബോധവല്‍ക്കരണപരവുമായ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലുള്ള ഇണകള്‍ സ്വീകരിക്കേണ്ട പെരുമാറ്റങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനൊപ്പം, രാജ്യത്തെ സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള അടുത്ത സംയുക്ത പ്രവര്‍ത്തനം അത്യാവശ്യമാണ്. പരസ്പരവും തുടര്‍ച്ചയായതുമായ സംഭാഷണം, പ്രതിസന്ധികളെ എങ്ങനെ നേരിടാം, മാനസിക പിരിമുറുക്കം നിയന്ത്രിക്കുക, ദമ്പതികള്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന നിര്‍ദേശങ്ങള്‍ മുതലായവ , വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഏറെ പ്രധാനമാണ്.