Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി.

പിടികൂടിയ ലഹരിവസ്തുക്കളായ കമരിജുവാനയും ഹാഷിഷും ഒരു യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിരവധി ഫോട്ടോകള്‍ക്കൊപ്പം പറഞ്ഞു.

പരിശോധനയില്‍ യാത്രക്കാരന്റെ ബാഗിനുള്ളില്‍ നിന്ന് 3,333.9 ഗ്രാം മരിജുവാനയും 2,119.4 ഗ്രാം ഹാഷിഷും കണ്ടെത്തി.

Related Articles

Back to top button