
Breaking News
റമദാനില്‍ പത്ത് ഇഫ്താര്‍ ടെന്റുകളിലായി പ്രതി ദിനം പതിനായിരം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്ന് ഔഖാഫ് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഔഖാഫ്-ഇസ് ലാമിക കാര്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പത്തു ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുമെന്നും ദിവസേന പതിനായിരം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുക. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ചാണ് ടെന്റുകള്‍ പ്രവര്‍ത്തിപ്പിക്കുക.
നോമ്പിന്റെ ചൈതന്യം നിലനിര്‍ത്താനും പാവപ്പെട്ടവര്‍ക്ക് കൂട്ടായി നോമ്പ് തുറക്കാനും സൗകര്യമൊരുക്കുന്ന ഇഫ്താര്‍ ടെന്റുകള്‍ കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നടന്നിരുന്നില്ല.