Uncategorized

ഇഫ്ത്വാര്‍ സംഗമവും വൈജ്ഞാനിക ക്വിസ്സും സംഘടിപ്പിച്ചു

ദോഹ: അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) മായി സഹകരിച്ചു സി .ഐ .സി ഖത്തര്‍ ഇഫ്താര്‍ സംഗമവും വൈജ്ഞാനിക ക്വിസും സംഘടിപ്പിച്ചു.

ദോഹ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ പ്രിന്‍സിപ്പലും സി എസ് ആര്‍ ദോഹ ഡയറക്ടറുമായ ഡോ : അബ്ദുല്‍ വാസിഅ റമദാന്‍ സന്ദേശം നല്‍കി .

സംഗമത്തില്‍ വെച്ച് നടന്ന വൈഞ്ജാനിക ക്വിസ് പ്രോഗ്രാമില്‍ അബ്ദുല്‍ റഹ്മാന്‍ പി.വൈ ഒന്നാം സ്ഥാനവും ഡോ :മുഹമ്മദ് ഹുസൈന്‍ രണ്ടാം സ്ഥാനവും മുഹമ്മദ് ഷബീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ഫാജിസ്, അബ്ദുല്‍ ബാസിത് കല്ലായി, സൈഫുദ്ദീന്‍ എസ്.എ, ഷറഫുദ്ദീന്‍ സി, യാസര്‍ അറഫാത്ത്, ബഷീര്‍ അഹ്മദ്, സബിത, അബ്ദുല്‍ ഹമീദ് വി.എന്‍ എന്നിവര്‍ നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ക്കര്‍ഹരായി.
ഡോ :താജ് ആലുവ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി .
ഖാസിം .ടി .കെ ,സി ഐ സി വൈസ് പ്രസിഡണ്ട് കെ .സി അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സംഘടന സെക്രട്ടറി മുഹമ്മദ് ഷബീര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!