Archived Articles

ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫാമിലി ബാച്ച്‌ലര്‍ സംഗമം നടത്തി

ദോഹ. ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉംസലാല്‍ അല്‍ ഷീബ് ഫാം ഹൌസില്‍ വെച്ച് ഫാമിലി ബാച്ച്‌ലര്‍ സംഗമം നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ വിവിധ കലാ കായിക വിനോദ പാചക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വളപട്ടണത്തെ സാമൂഹിക പ്രവര്‍ത്തകന്‍ ബാദുഷയെ ചടങ്ങില്‍ വെച്ച് ആദരിച്ചു. കൂടാതെ വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.


പ്രസിഡന്റ് വി.എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി ഹാരിസ് സ്വാഗതം പറഞ്ഞു. ടി.പി നൗഷാദ്, കെ.പി.ബി റിഷാല്‍, ഷഹബാസ് തങ്ങള്‍, യു.എം.പി നാസര്‍, വി.കെ സിദ്ദിഖ്, കെ. റഷീദ്, എ. ജറീഷ്, എം.എസ് സിറോഷ്, എ.പി ഷമീര്‍, എം.പി ഹാഷിര്‍ എന്നിവര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!