Uncategorized

കാക് ഖത്തര്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ദോഹ: ഖത്തറിലെ അലുമിനികളുടെ പൊതു വേദിയായ കോണ്‍ഫെഡറേഷന്‍ ഓഫ് അലുമിനി അസോസിയേഷന്‍ ഓഫ് കേരള ഖത്തറിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റു. പ്രസിഡണ്ടായി അബ്ദുള്‍ അസീസ് ചെവിടിക്കുന്നന്‍,
ജനറല്‍ സെക്രട്ടറിയായി സിറാജുദ്ദീന്‍ ഇബ്രാഹിം , ട്രഷററായി അബ്ദുല്‍ ഗഫൂര്‍ എന്നിവരും വൈസ് പ്രസിഡണ്ട് മാരായി അനീഷ് ജോര്‍ജ് മാത്യു, അജിത്ത്, ജുനൈബ സൂരജ്, അഡ്വക്കറ്റ് മാളവിക എന്നിവരും സെക്രട്ടറിമാരായി ശ്രീകുമാര്‍, ഹാനി മങ്ങാട്ട്, സുഹറ മുജീബ്, ആശ ഗോപകുമാര്‍ എന്നിവരും ചുമതലയെറ്റു.
മുന്‍ പ്രസിഡണ്ട് സുബൈര്‍ പാണ്ഡവത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന് കമ്മിറ്റിയുടെ രേഖകളും മറ്റും കൈമാറി.

Related Articles

Back to top button
error: Content is protected !!