Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

ദോഹ: ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘വീ ആര്‍ വിത്ത് യു രാഹുല്‍ ഗാന്ധി’ എന്ന പോസ്റ്ററുകളുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു. മുഗളിനയിലെ എം പി ഹാളില്‍ നടന്ന പരിപാടി ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ ഉല്‍ഘടനം ചെയ്തു . മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത് അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു . കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്കാടി , നവാസ് ആസാദ് നഗര്‍ , ബഷീര്‍ മജല്‍ , റഹീം ചൗക്കി , റോസുദ്ദിന്‍ , അഷ്റഫ് മഠത്തില്‍ , അക്ബര്‍ കടവത് , മാഹിന്‍ ബ്ലോര്‍കോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button