Breaking News

ഖത്തറിന് ഇന്ന് നേരിയ ആശ്വാസം , രോഗികള്‍ കുറഞ്ഞു, രോഗ മുക്തര്‍ കൂടി 6 കോവിഡ് മരണം, 823 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്ന് നേരിയ ആശ്വാസം , 6 കോവിഡ് മരണം, 823 രോഗികള്‍. ചികിത്സയിലായിരുന്ന 49,50, 63,70,88 90 വയസ്സ് പ്രായമുള്ള 6 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 382 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10793 പരിശോധനകളില്‍ 187 യാത്രക്കാരടക്കം 823 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 713 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22228 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 171 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1370 ആയി. 30 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 467 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!