എക്സ്പോ 2023 ദോഹയുടെ സഹകരണത്തോടെ സാമൂഹിക വികസന കുടുംബ മന്ത്രാലയം കുടുംബദിനം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. എക്സ്പോ 2023 ദോഹയുടെ സഹകരണത്തോടെ സാമൂഹിക വികസന കുടുംബ മന്ത്രാലയം കുടുംബദിനം ആഘോഷിച്ചു.
എല്ലാ വര്‍ഷവും ഏപ്രില്‍ 15 നാണ് കുടുംബദിനം ആഘോഷിക്കുന്നത്.
എക്സ്പോ 2023 ദോഹ വേദിയില്‍ നടന്ന ഇഫ്താറില്‍ കുടുംബങ്ങള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം മുനിസിപ്പാലിറ്റി മന്ത്രി ഡോ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയും സാമൂഹിക വികസന കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദും പങ്കെടുത്തു.
രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കുടുംബങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സമൂഹത്തില്‍ കുടുംബത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നത് സംബന്ധിച്ചുമുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
മരം നട്ടും പ്രകൃതി സംരംക്ഷണം ഉറപ്പാക്കിയും രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തം അടയാളപ്പെടുത്തിയും നടന്ന പരിപാടി ഏറെ സന്ദേശ പ്രധാനമായിരുന്നു.