Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അങ്കമാലി അസോസിയേഷന്റെ ഓണാഘോഷം ഒ.ബി.ജി ശ്രാവണോത്സവം 2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ദോഹ. അങ്കമാലി അസോസിയേഷന്റെ ഓണാഘോഷം ഒ.ബി.ജി ശ്രാവണോത്സവം 2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അല്‍ മിഷാഫ് പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സിനിമാ താരങ്ങളുടെയും വിവിധ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഒ.ബി. ജി-ശ്രാവണോത്സവം- 23 ന് തിരി തെളിഞ്ഞത്.
വിശിഷ്ട അഥിതിയായി അങ്കമാലി ഡയറീസ് , ഇരട്ട , കൊറോണ ജവാന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ ശ്രുതി ജയന്‍ , ആട് 2, റിലീസിനൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളില്‍ ഒന്നാം നിരയിലെത്തിയ ഹരിപ്രശാന്ത് വര്‍മ്മ ,പ്രശസ്ത വയലിനിസ്റ്റ് അയ്മനം പ്രദീപ്, ഇന്ത്യന്‍ എംബസ്സി അപ്പക്‌സ് ബോഡികളുടെ പ്രസിഡന്റുമാരായ, എ. പി മണികണ്ഠന്‍, അബ്ദുള്‍ റഹ്‌മാന്‍ ,ഷാനവാസ് ബാവ, കെബിഎഫ് പ്രസിഡണ്ട് അജികുര്യാക്കോസ്, പ്രശസ്ത മെന്റലിസ്‌റ് ഡോ.കൃഷ്ണകുമാര്‍ ഗോവിന്ദന്‍ ,ഹാന്‍സണ്‍ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ആയിരത്തോളം വരുന്ന അങ്കമാലിക്കാരാണ് ഒത്തുചേര്‍ന്നത് .

രാവിലെ 10 മണിക്ക് , പഞ്ചായത്ത് അടിസ്ഥാനത്തില്‍ പൂക്കളമത്സരത്തോടെ ആരംഭിച്ച പ്രോഗ്രാം, ഉച്ചയ്ക്ക് 12 മണിക്ക് രുചിക്കൂട്ടുകളുടെ താരരാജാവ് ഷെഫ് പിള്ളയുടെ വിഭവസമൃദ്ധമായ ഓണസദ്യയും,
മേളങ്ങളില്‍ പ്രസിദ്ധമായ പഞ്ചാരിമേളത്തിന്റെ അഞ്ചാം കാലത്തില്‍ കൊട്ടിക്കേറി മേളപ്പെരുമഴതീര്‍ത്ത മേളം ഖത്തറിന്റെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ, ആര്‍പ്പുവിളികളും , താലപ്പൊലിയും, മാവേലിയും പുലികളിയും മുത്തുക്കുടകളാല്‍ മിഴിവേകിയ ഘോഷയാത്രയും ഒരര്‍ത്ഥത്തില്‍ ഓരോ പ്രവാസിയെയും ഒരു പൂരനഗരിയുടെ ഉത്സവ ലഹരിയിലേയ്ക്ക് കൊണ്ടുപോയി.
മ്യൂസിക്ക ഖത്തറിന്റെ ജാമിന്‍ഗ് ലൈവ് മ്യൂസിക് , ഡബിള്‍ പാലം കിഡ്‌സ് അവതരിപ്പിച്ച റോക്കിങ് ഡാന്‍സ് , ഒപ്പന , തിരുവാതിര , മോഹിനിയാട്ടം തുടങ്ങിയ നൃത്തനൃത്യങ്ങള്‍ ഓരോന്നും വന്‍ കരഘോഷങ്ങളോടെയാണ് ആസ്വാദകര്‍ സ്വീകരിച്ചത് .
മഞ്ജുവും സുനില്‍ പെരുമ്പാവൂരും , ആര്‍ .ജെ അപ്പുണ്ണിയും സ്റ്റേജ് പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു.റേഡിയോ സുനോവായിരുന്നു ഒഫീഷ്യല്‍ റേഡിയോ പാര്‍ട്ട്ണര്‍.

ടൈറ്റില്‍ സ്‌പോണ്‍സറായ
ഒ.ബി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ആഷിഖ്, ഫിന്‍ഖ് പ്രസിഡണ്ട് ഹാന്‍സ് ജോസഫ് , ഷെഫ് സുരേഷ് പിള്ള, അജിത ശ്രീവത്സന്‍, ശ്രീവത്സന്‍ എന്നിവരെ
ചടങ്ങില്‍ ആന്‍ഡ്രിയ ഖത്തര്‍ ആദരിച്ചു.
അങ്കമാലി അസോസിയേഷന്‍ പ്രസിഡണ്ട് ജോയ് പോള്‍ , സെക്രട്ടറി വിനോദ് (, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു കാഞ്ഞൂര്‍ , ജോയ് ജോസ് ,അഗസ്ത്യന്‍ കല്ലൂക്കാരന്‍ , ഡാന്‍ , വിനായക് എന്നിവര്‍ ശ്രാവണോത്സവത്തിന് നേതൃത്വം നല്‍കി . പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് ജോര്‍ജ് (റോജോ) നന്ദി പറഞ്ഞു.

Related Articles

Back to top button