Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നിരോധിത ഇന്‍ഡോമി, അഹ് ലായ് തല്‍ക്ഷണ നൂഡില്‍സ് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ല


അമാനുല്ല വടക്കാങ്ങര

ദോഹ: ഉല്‍പന്നങ്ങളില്‍ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില രാജ്യങ്ങളില്‍ പിന്‍വലിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള ഇന്‍ഡോമി: സ്‌പെഷ്യല്‍ ചിക്കന്‍ ഫ്‌ലേവര്‍, മലേഷ്യയില്‍ നിന്നുള്ള അഹ് ലായ് വൈറ്റ് കറി നൂഡില്‍ എന്നീ രണ്ട് ഇന്‍സ്റ്റന്റ് നൂഡില്‍സ് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കീടനാശിനിയായി ഉപയോഗിക്കുന്ന രാസ വാതകമാണ് എഥിലീന്‍ ഓക്‌സൈഡ്. ഡിറ്റര്‍ജന്റുകളില്‍ സജീവ ഘടകമായും ഇത് ഉപയോഗിക്കുന്നു. ഭക്ഷണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ അനുവാദമില്ല.

Related Articles

Back to top button