Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു


അമാനുല്ല വടക്കാങ്ങര

ദോഹ: നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 5,040 ലിറിക്ക ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ”ഗുളികകള്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയത്തെത്തുടര്‍ന്ന് ഒരു ഇന്‍സ്‌പെക്ടര്‍ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഗുളികകള്‍ കണ്ടെടുത്തതെന്ന് വകുപ്പ് അതിന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.ഗുളികകളുടെ ചിത്രവും വകുപ്പ് പങ്കുവച്ചു.
ഈയിടെയായി മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് പിടിക്കപ്പെടുന്നത്. ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം പേരും മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് പിടക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കണിശമായ ചടങ്ങളാണ് ഖത്തറിലുള്ളത്. കസ്റ്റംസിന്റെ കനത്ത ജാഗ്രത ഭേദിച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുകയെന്ന സാഹസത്തിന് മുതിരരുതെന്ന് നിരവധി തവണ ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുതിയ കേസുകള്‍ ആവര്‍ത്തിക്കുകയാണ്.

Related Articles

Back to top button