ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പിന് അവാര്‍ഡ്
ദോഹ. നൂതന ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകളിലെ മികവിനുള്ള അംഗീകാരമായി, മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റിന്റെ 2023ലെ മെന ബാങ്കിംഗ് എക്സലന്‍സ് അവാര്‍ഡുകളില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പിന് മൂന്ന് ടൈറ്റിലുകള്‍ ലഭിച്ചു.
മികച്ച മൊബൈല്‍ ബാങ്കിംഗ് ആപ്പ്, മികച്ച പേയ്മെന്റ് നവീകരണം, ഉല്‍പന്ന വിപണന രംഗത്തെ മികവ് എന്നിവ ഉള്‍പ്പെടുന്നതാണ് അഭിമാനകരമായ അവാര്‍ഡുകള്‍. മേഖലയിലെ ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തന്ത്രം നടപ്പാക്കി ഏറ്റവും നൂതനമായ ബാങ്കിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ ബാങ്കിന്റെ പ്രതിജ്ഞാബദ്ധത അംഗീകരിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനയുടെ തെളിവാണിത്.
”നൂതനവും അതുല്യവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി ക്യുഎന്‍ബി സാങ്കേതികവിദ്യയിലും നവീകരണത്തിലും നിക്ഷേപം തുടരുകയാണ്, മെന മേഖലയിലെ ഡിജിറ്റല്‍ ബാങ്കിംഗില്‍ ക്യുഎന്‍ബിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ക്യുഎന്‍ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിംഗ് സീനിയര്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അല്‍ മാലിക്കി പറഞ്ഞു