Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മുശൈരിബ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റായ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മുശൈരിബ് ശാഖ ഉദ്ഘാടനം ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രധാനമായും ഏഷ്യന്‍ ഭക്ഷണവിഭവങ്ങളിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിവാര പ്രമോഷനുകളും പ്രതിമാസ പ്രമോഷനുകളും എല്ലാം വിഭാഗം ഉപഭോക്താക്കളേയും ആകര്‍ഷിക്കും. മികച്ച ഉല്‍പന്നങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കുകയെന്നതായിരിക്കും ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നയം .
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
മുശൈരിബില്‍ പഴയ ബേബി ഷോപ്പ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ഷോറൂം യൂറോപ്യന്‍ സ്‌റ്റൈലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഡിസൈന്‍ ചെയ്തതാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.
ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 15000സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, പ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും അദ്യത്തെ 3 ദിവസം ഓരോ എല്ലാ പര്‍ചേസിസും കേഷ് ഡിസ്‌കൗണ്ടുകളും എല്ലാ വിഭാഗത്തിലും സ്പഷ്യല്‍ വിലയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഫാമിലികള്‍ക്ക് ആയി ഹെന്ന, ഗെയിംസ്, ആര്‍ജെ. മുതലായ എന്റെര്‍ടൈമെന്റും ഉല്‍ഘാടനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും എന്നു പ്രതിനിധികള്‍ അറിയിച്ചു

Related Articles

Back to top button