Uncategorized
ഐഡിസിയുടെ ഖത്തര്‍ സൈബര്‍സെക്യൂരിറ്റി റോഡ് ഷോയില്‍ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അമേരിക്ക യിലെ ഇന്റര്‍നാഷണല്‍ ഡാറ്റാ ഗ്രൂപ്പ് കമ്പനി ആയ ഐഡിസി നടത്തിയ ഖത്തര്‍ സൈബര്‍സെക്യൂരിറ്റി റോഡ് ഷോയില്‍ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫെഷണല്‍സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് കൂടി ആയ എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ വൈ ഇന്റലിജന്റ് നെറ്റ് വര്‍ക് മോണിറ്ററിംഗ് ആന്റ് വിസിബിലിറ്റി ട്രൂലിറ്റി മാറ്റര്‍ എന്ന വിഷയത്തിലുള്ള പാനല്‍ സ്പീക്കറായാണ് പങ്കെടുത്തത്.
ദോഹ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടന്ന റോഡ് ഷോയില്‍ ഖത്തറിലെ വിവിധ കമ്പനി കളുടെ പ്രതിനിധികളും വിവിധ മന്ത്രാലയ ഒഫീഷ്യല്‍സ് ഉം പങ്കെടുത്തിരുന്നു.