ഖത്തറിലെ ഇന്ത്യന്‍ എംബസി ജൂണ്‍ മാസത്തെ ഓപണ്‍ ഹൗസ് ജൂലൈ 6 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ജൂണ്‍ മാസത്തെ ഓപണ്‍ ഹൗസ് ജൂലൈ 6 ന് നടക്കും. സാധാരണഗതിയില്‍ മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്. പെരുന്നാള്‍ അവധിയും മറ്റും പരിഗണിച്ചാണ് ജൂണ്‍ 30 ന് നടക്കേണ്ട ഓപണ്‍ ഹൗസ് ജൂലൈ 6 ലേക്ക് മാറ്റിയത്.
ഇന്ത്യന്‍ അംബാസിഡറുടെ അഭാവത്തില്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ടി.അജ്ഞലീന പ്രേമലത ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ വെബെക്സിലും (മീറ്റിംഗ് ഐ.ഡി 23646236530 , പാസ് വേര്‍ഡ് 112200) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.