Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി, സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന് നേതാക്കള്‍

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ദോഹയിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.
അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പുതിയ പ്രാദേശിക-ആഗോള സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.
മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ദൗത്യപരമായ സംഭാഷണങ്ങളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെ അമീര്‍ പ്രശംസിച്ചു.

ഖത്തറിനെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പാകിസ്ഥാന്‍ ശക്തമായി അപലപിച്ചു. ഖത്തറിനോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യവും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണയും പാക് പധാനമന്ത്രി ഉറപ്പുനല്‍കി

മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ സംഘര്‍ഷം കുറയ്ക്കുന്ന ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു. പ്രധാന സമുദ്രമാര്‍ഗങ്ങളിലൂടെ ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യവും അവര്‍ ചര്‍ച്ച ചെയ്തു.

രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദ-സഹകരണ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ സഹകരണ സാധ്യതകള്‍ തുറക്കാനും വേണ്ട മാര്‍ഗങ്ങളും നേതാക്കള്‍ പരിശോധിച്ചു.

Related Articles

Back to top button