Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പത്താമത് സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിച്ചു



അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സംസ്‌കൃതി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിന്റെ 2023 വര്‍ഷത്തെ അവാര്‍ഡ് നിര്‍ണ്ണയത്തിനായി പ്രവാസി മലയാളികളില്‍ നിന്നും ചെറുകഥകള്‍ ക്ഷണിച്ചു.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക.
ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും ഈ മത്സരത്തിലേക്ക് ചെറുകഥകള്‍ അയക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള, മൗലികമായ രചനകള്‍ ആയിരിക്കണം അവാര്‍ഡ് നിര്‍ണയത്തിന് അയക്കേണ്ടത്.
രചനകളില്‍ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉള്‍ക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള മേല്‍വിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.
രചനകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ [email protected], [email protected] എന്നീ ഇമെയില്‍ വിലാസങ്ങളില്‍ സെപ്തംബര്‍ 5, 2023 നു മുന്‍പായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button