Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പെരുന്നാള്‍ നിലാവ് സമ്മാനിച്ചു

ദോഹ. ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി ബലി പെരുന്നാള്‍ സമാഗതമായി. ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഏക മാനവികതയുടേയും സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റേയും സ്‌നേഹ സന്ദേശങ്ങളുമായി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍.

കെ.എല്‍. ഹാഷിം ചെയര്‍മാന്‍, ബ്രാഡ്മ ഗ്രൂപ്പ്, അഷ്റഫ് ചിറക്കല്‍ റീജ്യണല്‍ ഡയറക്ടര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്സ് & ഇമാറ ഹെല്‍ത്ത് കെയര്‍, മുഹമ്മദ് അഷ്റഫ് ചെയര്‍മാന്‍, സഫ വാട്ടര്‍, അഷീര്‍ബാബു ആബൂബക്കര്‍, മാനേജിംഗ് പാര്‍ട്ണര്‍ റോയല്‍ ദോഹ ട്രേഡിംഗ് എന്നിവര്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും നിസിന്‍ നാസര്‍, മാര്‍ക്കറ്റിംഗ് അല്‍ അനീസ് മീഡിയ പ്‌ളസ് ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവില്‍ നിന്നുമാണ് പെരുന്നാള്‍ നിലാവ് ഏറ്റുവാങ്ങിയത്.

പെരുന്നാള്‍ നിലാവിന്റെ സൗജന്യ കോപ്പികള്‍ക്ക് 70413304, 77004027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button