സെപ്റ്റംബര്‍ 3 മുതല്‍ ഗതാഗതനിയമ ലംഘനങ്ങള്‍ പിടികൂടുന്ന എഐ ക്യാമറകള്‍ ഖത്തറിലും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 3 മുതല്‍ ഗതാഗതനിയമ ലംഘനങ്ങള്‍ പിടികൂടുന്ന എഐ ക്യാമറകള്‍ ഖത്തറിലും പ്രവര്‍ത്തനക്ഷമമാകും.ഇതോടെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ റഡാര്‍ സംവിധാനങ്ങള്‍ സജീവമായി നിരീക്ഷിക്കാന്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നട
ത്തിയ പഖ്യാപനമനുസരിച്ച് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബര്‍ 3 മുതല്‍ ആരംഭിക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ നിരീക്ഷണ നടപടികള്‍ 24/7 പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു