ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 25ന്
അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 25ന് അല്‍ ഖോര്‍ കോര്‍ ബേ റെസിഡെന്‍സിയില്‍ നടക്കും. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. അല്‍ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് അല്‍ ഖോറില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 9 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.