Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ലോകത്ത് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള മൂന്നാമത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. ലോകത്ത് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള മൂന്നാമത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു.

യു.എസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗണ്‍സിന്റെ 2023 എയര്‍ലൈന്‍ സൂചിക, പുറപ്പെടല്‍ സമയത്ത് പുറപ്പെടുന്നവരുടെ എണ്ണം, ഇന്‍-ഫ്‌ലൈറ്റ് കാറ്ററിങ്ങിന്റെ ഗുണനിലവാരം, വിമാനം റദ്ദാക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ലോകത്തെ 50-ലധികം എയര്‍ലൈനുകളെ താരതമ്യം ചെയ്തതിലാണ് മൊത്തം 7.50 സ്‌കോര്‍ നേടിയ ഖത്തര്‍ എയര്‍വേയ്സ് മൂന്നാം സ്ഥാനത്തെത്തിയത്.
മൊത്തം 8.28 സ്‌കോര്‍ നേടിയ ജപ്പാന്‍ എയര്‍ലൈന്‍സ് 2023 ലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള അന്താരാഷ്ട്ര എയര്‍ലൈനായി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 7.63 സ്‌കോറുമായി രണ്ടാം സ്ഥാനത്താണ്.

Related Articles

Back to top button