Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഭവനപദ്ധതിയായ ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു



ദോഹ. കേരളം കണ്ട എക്കാലത്തെയും മികച്ച ജനകീയ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീണ്‍കുമാര്‍ നിര്‍വഹിച്ചു.
കാരുണ്യ പ്രവര്‍ത്തന രംഗത്ത് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ ഇന്‍കാസിന്റെ മുതിര്‍ന്ന നേതാക്കളും ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി അഷ്‌റഫ് വടകര അടക്കമുള്ള നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ജില്ലാകമ്മിറ്റി ,നിയോജകമണ്ഡലം കമ്മിറ്റി നേതാക്കന്മാരും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു , ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button