Uncategorized
റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്
ദോഹ. റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ എ 320 എയര്‍ബസ് നവംബര്‍ 1 ന് രാത്രി 10 മണിയോടെ റാസല്‍ഖൈമയില്‍ എത്തി. സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാര്‍ക്ക് ഒരു മണിക്കൂര്‍ സമയത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്താനാകും. 2023 മാര്‍ച്ചില്‍ ബെര്‍ലിനിലെ ട്രാവല്‍ ആന്റ് ടൂറിസം എക്സിബിഷനായ ഐടിബിയില്‍ ഖത്തര്‍ എയര്‍വേയ്സും റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും പ്രഖ്യാപിച്ച പങ്കാളിത്ത കരാര്‍ പ്രകാരമാണ് സര്‍വീസ് പുനരാരംഭിച്ചത്.