Breaking NewsUncategorized
ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വിവിധ ഗതാഗത നിയമം ലംഘനത്തിന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ യാര്‍ഡില്‍ ലേലം ചെയ്ത് വില്‍പന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ലേല സമിതി അറിയിച്ചു.
ഡിസംബര്‍ 10 ന് ആരംഭിക്കുന്ന ലേലം രണ്ടാഴ്ചത്തേക്ക് തുടരും. ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയായിരിക്കും ലേലം നടക്കുക.
ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ 2 മുതല്‍ 7 വരെ, സ്ട്രീറ്റ് നമ്പര്‍ 52, ഇന്‍ഡസ്ട്രിയല്‍ ഏരിയ വെഹിക്കിള്‍ ഇമ്പൗണ്ട് യാര്‍ഡില്‍ 3 മണി മുതല്‍ 6 മണി വരെ വാഹനങ്ങള്‍ പരിശോധിക്കാവുന്നതാണ്.