Breaking NewsUncategorized
നവംബര്‍ മാസം തൊഴില്‍ മന്ത്രാലയത്തിലെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ലഭിച്ചത് 27,349 അപേക്ഷകള്‍
ദോഹ: നവംബര്‍ മാസം തൊഴില്‍ മന്ത്രാലയത്തിലെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ലഭിച്ചത് 27,349 അപേക്ഷകള്‍ . ഇതില്‍ പുതിയ റിക്രൂട്ട്മെന്റിനായി 4,752 അപേക്ഷകളും ജനറല്‍ വര്‍ക്ക് പെര്‍മിറ്റിന് (പേഴ്സണല്‍ ഐഡികളുടെ വിപുലീകരണം) 16,157 അപേക്ഷകളും പ്രത്യേക വര്‍ക്ക് പെര്‍മിറ്റിന് (അവരുടെ ബന്ധുക്കള്‍ / ജിസിസി പൗരന്മാര് / നിക്ഷേപകന് / ഒരു വസ്തുവിന്റെ ഗുണഭോക്താവ് എന്നിങ്ങനെ സ്പോണ്‍സര്‍ഷിപ്പിന് കീഴില്‍) 2,898 അപേക്ഷകളും ഉള്‍പ്പെടുന്നു. അതേസമയം, തൊഴില്‍ പരിഷ്കരണത്തിനുള്ള അപേക്ഷകളുടെ എണ്ണം 3,542 ആയി.
2023 നവംബറിലെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിനിലാണ് മന്ത്രാലയം ഈ ഡാറ്റ പ്രസിദ്ധീകരിച്ചത്.