Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

റിയാദ് ബൊളിവാര്‍ഡില്‍ ‘ഹയ്യാക്കും ഖത്തര്‍’ കാമ്പയിനുമായി ഖത്തര്‍ ടൂറിസം

ദോഹ: ഹയാക്കും ഖത്തര്‍ ഡെസ്റ്റിനേഷന്‍ കാമ്പെയ്ന്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് റിയാദ് ബൊളിവാര്‍ഡിലെ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ടൂറിസം ശ്രദ്ധ കേന്ദ്രീകരിച്ചു.ഈ സംരംഭം ഖത്തറിന്റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ അടുത്തറിയാന്‍ ജിസിസി പൗരന്മാരെയും താമസക്കാരെയും ക്ഷണിക്കുന്നു.

ഖത്തര്‍ ടൂറിസത്തിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ ഓഫീസര്‍ എഞ്ചിനിയര്‍ അബ്ദുല്‍ അസീസ് അലി അല്‍ മൗലവി പറഞ്ഞു: ‘പുതിയതായി ആരംഭിച്ച ഹയാക്കും ഖത്തര്‍ കാമ്പെയ്ന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യയുടെ ഐക്കണ്‍ ലൊക്കേഷനുകളിലൊന്നില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സൗദി അറേബ്യയില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാര്‍ക്ക് ഞങ്ങള്‍ ഊഷ്മളമായ ക്ഷണം നല്‍കുന്നു. ഖത്തറും അതിന്റെ ആവേശകരമായ ശൈത്യകാലവും പര്യവേക്ഷണം ചെയ്യാന്‍ മുഴുവന്‍ ജിസിസി സഹോദരന്മാരേയും ക്ഷണിക്കുന്നു.

‘ഞങ്ങളുടെ ഹയാക്കും ഖത്തര്‍ കാമ്പെയ്ന്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന അതുല്യമായ അനുഭവങ്ങളും ഞങ്ങളുടെ മനോഹരമായ ശൈത്യകാലത്തെ കുടുംബ സൗഹൃദ വിനോദങ്ങളും പ്രദര്‍ശിപ്പിക്കുന്നു.’
ജനുവരി 27 വരെ നടക്കുന്ന ഷോപ്പ് ഖത്തര്‍, ഫെബ്രുവരി 7 മുതല്‍ 17 വരെ നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ‘ഹയ്യാകും ഖത്തര്‍’ ഡെസ്റ്റിനേഷന്‍ കാമ്പെയ്ന്‍ ഒത്തുചേരുന്നു.

Related Articles

Back to top button