Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫോക്കസ് ഇന്റര്‍നാഷണല്‍ വക്റ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് വക്റ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും 5 എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിനാലാംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി എം ആര്‍ ഫഹ്സിര്‍ റഹ്‌മാന്‍, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി ബി ഫൈസല്‍ , ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി മുസ്തഫല്‍ ഫൈസി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി റഫീഖ് കാരാട് (ഡെപ്യൂട്ടി ഡയറക്ടര്‍), മുഹമ്മദ് ഹിഷാം (അഡ്മിന്‍ മാനേജര്‍), സാഹിര്‍ കൊളക്കണ്ണി (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), മൊയദീന്‍ ഷാ (എച്ച് ആര്‍ മാനേജര്‍), മഹ്ഷൂഖ് കരിപ്പ് (മാര്‍ക്കറ്റിംഗ് മാനേജര്‍), ഷാഹിദ് വി കെ (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും മുഹ്‌സിന്‍ കായക്കോല്‍, നിജാസ് കല്ലട, സല്‍മാന്‍ അര്‍ഷല്‍, സുഹൈര്‍ ഉമ്മര്‍ഫാറൂഖ്, നദീര്‍ നാഥന്‍കണ്ടിയില്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഹാരിസ് പി ടി എടവണ്ണ, അമീനുര്‍റഹ്‌മാന്‍ എ എസ്, മൊയദീന്‍ ഷാ, സാഹിര്‍ കൊലക്കണ്ണി എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

തുമാമ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ റസീല്‍ മൊയ്ദീന്‍, ആഷിഖ് ബേപ്പൂര്‍ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

Related Articles

Back to top button