Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ പ്രസിഡന്റായി പി.ആര്‍. ദിജേഷിനെയും, ജനറല്‍ സെക്രട്ടറിയായി ഷിജു കുര്യാക്കോസിനെയും, ട്രഷററായി ബിനീഷ് കെ. അഷറഫിനെയും തിരഞ്ഞെടുത്തു. ഐ.സി.സി ഹാളില്‍ നടന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എം സി താജുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി ആര്‍ ദിജേഷ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ വി ബോബന്‍ (രക്ഷാധികാരി), ഡേവിസ് ഇടശ്ശേരി (ഉപദേശക സമിതി ചെയര്‍മാന്‍), നവാസ് അലി, സൈനുദ്ദീന്‍ സക്കറിയ, പി.ടി. മനോജ്, അര്‍ഷാദ് മുച്ചേത്ത് (ഉപദേശക സമിതി അംഗങ്ങള്‍), ഷിജോ തങ്കച്ചന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), പി ആര്‍ രാമചന്ദ്രന്‍, ഷാജി എന്‍ ഹമീദ്, ഷെമീം ഹൈദ്രോസ് (വൈസ് പ്രസിഡന്റുമാര്‍), ബിനു പീറ്റര്‍ (മീഡിയ സെക്രട്ടറി), ആന്റു തോമസ് (വെല്‍ഫയര്‍ സെക്രട്ടറി), അന്‍ഷാദ് ആലുവ (സ്‌പോര്‍ട്‌സ് സെക്രട്ടറി), ബിജു എസ് നായര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ഡാന്‍ തോമസ്, പ്രശാന്ത് ശശിധരന്‍, അനിത അഷറഫ്, റെനിഷ് കെ ഫെലിക്‌സ്, ബെന്‍സണ്‍ ചാണ്ടി (സെക്രട്ടറിമാര്‍), നാദിര്‍ഷ എം പി, അലി കെ എ, ഒ എം അബൂബക്കര്‍, ബിനോജ് ബാബു, നിയാസ് അബ്ദുള്‍ റഹ്‌മാന്‍, എല്‍ദോ സി ജോയ്, രാഹുല്‍ കെ എസ്, ജ്യോതിസ് ജോര്‍ജ്ജ്, നിഷാദ് റഹിം, ജയ രാമചന്ദ്രന്‍, നിയാസ് ബക്കര്‍, ജോസഫ് ജോര്‍ജ്, അജ്മല്‍ കെ എം (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍ .

യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റായി മുഹമ്മദ് നബീലിനെയും, ജനറല്‍ സെക്രട്ടറിയായി അശ്വിന്‍ ആര്‍ കൃഷ്ണയെയും, ട്രഷററായി ബേസില്‍ തമ്പിയെയും തിരഞ്ഞെടുത്തു.

ഐ.സി.സി പ്രസിഡന്റ് ഏ പി മണികണ്ഠന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി കെ കെ ഉസ്മാന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റ് വിഎസ് അബ്ദുള്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഷറഫ് നന്നംമുക്ക്, ഡേവിസ് ഇടശ്ശേരി, യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ദീപക് സി.ജി, വനിതാ വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ :മഞ്ജുഷ ശ്രീജിത്ത് സ്വാഗതവും, യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ റിഷാദ് മൊയ്തീന്‍ നന്ദിയും പറഞ്ഞു.
പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെയും, വനിതാ വിംഗ് , യൂത്ത് വിംഗ് ഭാരവാഹികളെയും യോഗത്തില്‍ വച്ച് ആദരിച്ചു.
സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളും, വിവിധ ജില്ലാ ഭാരവാഹികളും, വിവിധ നിയോജകമണ്ഡലം ഭാരവാഹികളും, പ്രവര്‍ത്തകരും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button